Asianet News MalayalamAsianet News Malayalam

താലി കെട്ടുമ്പോള്‍ തൊട്ടടുത്ത് മമ്മൂട്ടി, ആശംസകളുമായി രാഷ്ട്രീയനേതാക്കള്‍; ചെന്നിത്തലയുടെ മകന്‍റെ വിവാഹവീഡിയോ

രാഷ്ട്രീയം മറന്ന ഒത്തുചേരലും താരസംഗമവുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകൻ രോഹിതിന്‍റേയും ശ്രീജ ഭാസിയുടേയും വിവാഹത്തിന്. 

chennithala son wedding video out
Author
Kochi, First Published Feb 21, 2019, 3:24 PM IST

രാഷ്ട്രീയം മറന്ന ഒത്തുചേരലും താരസംഗമവുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ മകൻ രോഹിതിന്‍റേയും ശ്രീജ ഭാസിയുടേയും വിവാഹത്തിന്. രാഷ്ട്രീയ- സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിന്‍റെ ഹൈലൈറ്റ് വീഡിയോ പുറത്തിറങ്ങി. 

മുഖ്യമന്ത്രി പിണറായി വിജയൻ, മുന്‍മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, പ്രമുഖ വ്യവസായി എം എ യൂസഫലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശശി തരൂര്‍, നടന്‍ മമ്മൂട്ടി, വെള്ളാപ്പള്ളി നടേശന്‍ , എം ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്. വ്യവസായിയായ ഭാസിയുടെ മകളാണ് ശ്രീജ. 

Follow Us:
Download App:
  • android
  • ios