നരേന്ദ്രമോദിയെ കേരളത്തിൽ മത്സരിക്കാൻ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ദില്ലി: നരേന്ദ്രമോദിയെ കേരളത്തിൽ മൽസരിക്കാൻ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിൽ ത്രിപുര അല്ല ആവർത്തിക്കുന്നത്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ആവർത്തിക്കുമെന്നും ചെന്നിത്തല ദില്ലിയില്‍ പറഞ്ഞു. 

 ചെന്നിത്തല നരേന്ദ്രമോദിയെ കേരളത്തിൽ മൽസരിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. പ്രോട്ടോകോൾ ലംഘനം അപലപനീയം എന്നും ചെന്നിത്തല പറഞ്ഞു. പിണറായി സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ല. ആണുങ്ങൾ തറക്കലിട്ട പദ്ധതി ഉദ്‌ഘാടനം ചെയ്യുക മാത്രമാണ് ചെയ്തെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് ഫെബ്രുവരി 20നു മുൻപ് സ്ഥാനാർഥികളെ നിശ്ചയിക്കുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംഘടന ചുമതലയുള്ളവർ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചു കേരള നേതാക്കൾ ഹൈകമാന്‍ഡുമായി ചർച്ച നടത്തി.