ചേതന്‍റെ യാത്ര അഹമ്മദാബാദ് മുതല്‍ മുംബൈ വരെയായിരുന്നു
മുംബൈ: ഇന്ത്യന് റെയില്വേയുടെ പുതിയ ആഡംബര കോച്ചുകളായ അനുഭൂതി ക്ലാസ് കോച്ചുകള്ക്ക് എഴുത്തുകാരന് ചേതന് ഭഗതിന്റെ അഭിനന്ദനം. അഹമ്മദാബാദ് മുതല് മുംബൈ വരെ അനുഭൂതി കോച്ചില് യാത്ര ചെയ്ത ചേതന് തന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയായിരുന്നു.


12010 ശതാബ്ദി എക്സ്പ്രസ്സിന്റെ അനുഭൂതി കോച്ചില് അഹമ്മദാബാദ് മുതല് മുംബൈ വരെയായിരുന്നു എഴുത്തുകാരന്റെ യാത്ര. യാത്രയ്ക്കിടെ നാല് തവണ ക്യാബിനുകള് വൃത്തിയാക്കിയെന്നും, നല്ല ഭക്ഷണം, നല്ല സീറ്റിങ്, നല്ല സേവനം എന്നിവ ലഭിച്ചുവെന്നും അദ്ദേഹം ട്വിറ്ററില് കുറിച്ചു. യാത്ര ശരിക്കും ആസ്വദിച്ചതായും, ഇന്ത്യന് റെയില്വേയുടെ ഏറ്റവും നല്ല ഉല്പ്പന്നമാണ് അനുഭൂതി ക്യാബിനുകളെന്നും ചേതന് കുറിക്കുന്നു. വിമാനം ഉപേക്ഷിക്കാനും ട്രെയിന് യാത്ര നടത്താനും അദ്ദേഹം ജനങ്ങളെ ഉപദേശിക്കുന്നു.
