ഭോപ്പാല്‍: ഛത്തീസ്ഗഢില്‍ വളര്‍ത്തുനായയെ കൊന്നതിന് അച്ഛന്‍ നല്‍കിയ പരാതിയില്‍ മകനെതിരെ പൊലീസ് കേസെടുത്തു. സൂരജ്പുര്‍ ജില്ലയിലെ പൊഡി ഗ്രാമത്തിലാണ് സംഭവം. 50 കാരനായ ശിവമംഗല്‍ സായിയുടെ പരാതില്‍ മകന്‍ സിദ്ദാന്താരി(26)ക്കെതിരെ പൊലീസ് കേസെടുത്തു.
പൊലീസ് സ്റ്റേഷനിലേക്ക് സൈക്കിളില്‍ ജബു എന്ന വളര്‍ത്തുനായയുടെ ശവശരീരവുമായി എത്തിയാണ് ശിവമംഗല്‍ മകനെതിരെ പരാതി നല്‍കിയത്. ഇയാളുടെ മകനെതിരെ മൃഗസംരക്ഷണ നിയമത്തിലെ 429 വകുപ്പ് (ഒരു മൃഗത്തെ കൊല്ലുകയോ അപമാനിക്കുകയോ ചെയ്തതാല്‍) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മുതിര്‍ന്ന ജില്ലാ പൊലീസ് ഓഫീസര്‍ അറിയിച്ചു.
ശിവമംഗലിന്റെ രണ്ടു മക്കളും നായയെ വളര്‍ത്തുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. നായയെ ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ശിവംമംഗല്‍ സമ്മതിച്ചില്ല, ഒടുവിലാണ് മകന്‍ നായയെ കൊന്നതെന്ന് പൊലീസ് പറയുന്നു.
