ചത്തീസ്ഗഢില്‍ മവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ദില്ലി: ചത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ മവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ചത്തീസ്ഗഢ് സായുധ സേനയിലെ മൂന്ന് ജവാന്‍മാരും ജില്ലാ പൊലീസ് സേനയിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.

ജവാന്‍മാര്‍ക്ക് നേരെ കുഴിബോംബ് ആക്രണമാണ് നടന്നത്. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി. രണ്ടാഴ്ച്ച മുമ്പ് ജാര്‍ഖണ്ഡില്‍ അഞ്ച് മാവോയിസ്റ്റുകളെ സിആര്‍പിഎഫും പൊലീസും ചേര്‍ന്ന് വധിച്ചിരുന്നു.