Asianet News MalayalamAsianet News Malayalam

കോഴി ഇറച്ചി റെക്കോര്‍ഡ് വിലയില്‍; 10 ദിവസത്തില്‍ 45 രൂപയുടെ വര്‍ധനവ്

ഒരു കിലോ ഇറച്ചിക്ക് 230 രൂപ നൽകണം. ഇതാദ്യമായാണ് സംസ്ഥാനത്ത് ചിക്കന് ഇത്രയും വില കൂടുന്നത്. രണ്ടരവർഷം മുമ്പ് പരമാവധി 130 രൂപയിലെത്തിയിരുന്നു. ജിഎസ്ടി നടപ്പാക്കിയ ശേഷം കുറഞ്ഞ കോഴിവില, 150ലേക്ക് ഉടനെത്തുമെന്നാണ് മൊത്തക്കച്ചവടക്കാരും കോഴി കർഷകരും പറയുന്നത്

Chicken meatin  records price
Author
Thiruvananthapuram, First Published Oct 23, 2018, 9:25 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോർഡ് വില. ഒരു കിലോ കോഴിക്ക് 138രൂപയാണ് ഇന്നത്തെ വില. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

10 ദിവസം മുമ്പ് 93 രൂപയായിരുന്നു ഒരുകിലോ കോഴിയുടെ വില. ദിവസങ്ങൾക്കകം കൂടിയത് 45 രൂപ. ഒരു കിലോ ഇറച്ചിക്ക് 230 രൂപ നൽകണം. ഇതാദ്യമായാണ് സംസ്ഥാനത്ത് ചിക്കന് ഇത്രയും വില കൂടുന്നത്. രണ്ടരവർഷം മുമ്പ് പരമാവധി 130 രൂപയിലെത്തിയിരുന്നു.

ജിഎസ്ടി നടപ്പാക്കിയ ശേഷം കുറഞ്ഞ കോഴിവില, 150ലേക്ക് ഉടനെത്തുമെന്നാണ് മൊത്തക്കച്ചവടക്കാരും കോഴി കർഷകരും പറയുന്നത്. പ്രളയകാലത്ത് സംസ്ഥാനത്ത് ആവശ്യക്കാർ കുറഞ്ഞതോടെ കേരളത്തിലും തമിഴ്നാട്ടിലെ നാമക്കല്ലിലും കോഴിവളർത്തൽ ഗണ്യമായി കുറഞ്ഞു. അതിർത്തി കടന്നുളള കോഴി വരവ് നിലച്ചതോടെയാണ് ചിക്കന് പൊളളുന്ന വില.

ജിഎസ് ടി നടപ്പാക്കിയപ്പോൾ സംസ്ഥാന സർക്കാർ വിപണിയിലിടപെട്ടാണ് കോഴി വില നിയന്ത്രിച്ചത്. തുടർന്നും വിപണിയിലിടപെട്ട് വിലനിയന്ത്രണം ഉറപ്പാക്കുമെന്ന സർക്കാർ വാദ്ഗാനം നടപ്പായില്ലെന്നും കച്ചവടക്കാർ പറയുന്നു. ആഭ്യന്തര ഉത്പാദനത്തിന് പ്രോത്സാഹന നിലപാട് സർക്കാരെടുത്തില്ലെങ്കിൽ കോഴിവില ഇനിയും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു. ഒപ്പം ഹോട്ടലുകളിലെ കോഴി വിഭവങ്ങൾക്കും വിലകൂടും.

Follow Us:
Download App:
  • android
  • ios