ക്രിസ്മസ് ഉള്‍പ്പെടെയുളള ഉത്സവസീസണുകളിലാണ് സാധാരണ കോഴി ഇറച്ചിയുടെ വില 100 കടക്കുന്നത്. എന്നാല്‍ 100നു താഴെയുണ്ടായിരുന്ന വില ഒരാഴ്ച മുമ്പാണ് പെട്ടെന്ന് കയറിയത്. കടുത്ത വേനല്‍ മൂലം ഫാമുകളില്‍ കോഴി ഉത്പാദനം പകുതിയായി കുറഞ്ഞു. ആരും മുട്ട വിരിയിക്കാന്‍ കൂടുതലായി വെക്കുന്നതുമില്ല. സാധാരണ അവധി ദിവസങ്ങളില്‍ 800 കിലോ വരെ വിറ്റു പോകാറുള്ള പൗള്‍ട്രി ഫാമുകളില്‍ ഇപ്പോള്‍ വില്‍പ്പന പ്രതിദിനം 300 കിലോയായി കുറഞ്ഞു. വാങ്ങാനെത്തുവരുടെ എണ്ണം കുറഞ്ഞു. വാങ്ങുന്നവരാകട്ടെ ചെറിയ അളവിലേ വാങ്ങുന്നുമുള്ളു. വേനല്‍ മാറുന്നതോടെ വില സാധാരണനിലയിലേക്ക് തിരികെ വരുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.