Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ താഴ്ന്നു

സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ താഴ്ന്നു. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിപ്പോള്‍. ഇറച്ചി വില കുറഞ്ഞിട്ടും ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ക്ക് വില കുറയ്ക്കുന്നില്ലെന്ന പരാതി ശക്തമായി.

chicken price lowers in kerala
Author
kasargode, First Published Sep 23, 2018, 9:16 AM IST

 

കാസര്‍കോട് : സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ താഴ്ന്നു. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിപ്പോള്‍. അതേസമയം, ഇറച്ചി വില കുറഞ്ഞിട്ടും ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ക്ക് വില കുറയ്ക്കുന്നില്ലെന്ന പരാതി ശക്തമായി.

കേരളത്തില്‍ കോഴിയിറച്ചി വില കിലോയ്ക്ക് 80 രൂപ വരെയാണ് താഴ്ന്നിരിക്കുന്നത്. പരമാവധി വില 125 രൂപ. കഴിഞ്ഞ മെയില്‍ കിലോയ്ക്ക് 200 രൂപയായിരുന്ന കോഴിയിറച്ചി വിലയാണ് ഇപ്പോള്‍ പലയിടത്തും പകുതിയില്‍ അധികം താഴ്ന്നിരിക്കുന്നത്. കോഴി വിപണിയിലെ മത്സരമാണ് വില കുറയാന്‍ കാരണം. കോഴി ഇറച്ചിക്ക് വില കൂടിയ സമയത്ത് പല ഹോട്ടലുകളും കോഴി വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ വില കുത്തനെ താഴ്ന്നിട്ടും വിഭവങ്ങളുടെ വില കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി.

അതേസമയം കോഴി വില താഴ്ന്ന നിലയില്‍ തുടര്‍ന്നാല്‍ വിഭവങ്ങളുടെ വില കുറയ്ക്കാന്‍ തയ്യാറാണെന്ന് കേരള ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

കാസര്‍ക്കോട് കോഴിയിറച്ചി കിലോയ്ക്ക് 85 രൂപയായി. കണ്ണൂര്‍ 120 രൂപ, വയനാട് 100 രൂപ, കോഴിക്കോട് 100-120 രൂപ, മലപ്പുറം 70-85 രൂപ,  തൃശൂര്‍ 112-120 രൂപ. പാലക്കാട് 110 രൂപ, കോട്ടയം 115 രൂപ, ആലപ്പുഴ 110 രൂപ. എറണാകുളം 110 രൂപ, തിരുവനന്തപുരം 125 രൂപ എന്നിങ്ങനെയാണ് ജില്ലയില്‍ കോഴിയിറച്ചിയുടെ വില. 

Follow Us:
Download App:
  • android
  • ios