പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിന്‍റെ മകളുടെ വിവാഹത്തിന് കൂടുതൽ സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്തെന്ന് അന്വേഷണ സംഘം. ഇരുപതോളം സർക്കാർ വാഹനങ്ങൾ വിവാഹത്തിനായി എത്തുന്ന ദൃശ്യങ്ങൾ സംഘം ശേഖരിച്ചു. ദൃശ്യങ്ങളും രേഖകളും സംഘം പരിശോധിക്കും.
തൃശ്ശൂര്‍: പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ മുഹമ്മദ് നൗഷാദിന്‍റെ മകളുടെ വിവാഹത്തിന് കൂടുതൽ സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്തെന്ന് അന്വേഷണ സംഘം. ഇരുപതോളം സർക്കാർ വാഹനങ്ങൾ വിവാഹത്തിനായി എത്തുന്ന ദൃശ്യങ്ങൾ സംഘം ശേഖരിച്ചു. ദൃശ്യങ്ങളും രേഖകളും സംഘം പരിശോധിക്കും.
തൃശ്ശൂർ എരുമപ്പെട്ടിക്ക് സമീപമുള്ള പന്നിത്തടത്ത് നടന്ന വിവാഹത്തിന് നിരവധി സർക്കാർ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇവരിൽ ചിലർക്ക് തങ്ങളുടെ അധികാര പരിധി കടന്നുള്ള പ്രദേശങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കാനുള്ള അനുവാദമില്ല. എത്ര വാഹനങ്ങൾ ഇത്തരത്തിൽ ചട്ടം ലംഘിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പരിശോധിക്കുക. ഇതിനായി പന്നിത്തടം ജംഗ്ഷനിലെ കടകളിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. നേരത്തെ പട്ടിക്കാട് റേഞ്ച് ഓഫീസിലെയും പൊങ്ങണങ്ങാട്, വാഴാനി, മായന്നൂർ എന്നീ ഫോറസ്റ്ര് സ്റ്റേഷനുകളിലെയും ജീപ്പുകൾ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 40 കി.മീ ദുരമുള്ള വിവാഹവേദിയിലേക്ക് ട്രിപ്പടിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുതുടർന്നാണ് വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ചട്ടലംഘനം കണ്ടെത്തിയാൽ വാഹനഹ്ങളുടെ കസ്റ്റോഡിയന്മാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും.
മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വാഹനങ്ങൾ വിട്ടുകൊടുത്തതെന്ന് വനം വകുപ്പ് ഇദ്യോഗസ്ഥർ അന്വേഷണ സംഘത്തോടെ വ്യക്തമാക്കിയതായാമ് സൂചന. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമോയെന്നാണ് ഇനി അറിയേണ്ടത്.
