സർക്കാരിനെ വിമർശിക്കാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ടെങ്കിലും എല്ലാത്തിലും വിവാദങ്ങൾ മാത്രം കാണുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തകൾക്കായുള്ള പരക്കംപാച്ചിലിൽ മാധ്യമങ്ങൾ പാലിക്കേണ്ട ധർമ്മങ്ങളൊക്കെ നടപ്പാകാതെ പോകുന്നു. നാടിന്‍റെ വളർച്ചയ്ക്ക് വേണ്ടിയാകണം മാധ്യമങ്ങൾ നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സ‍ർക്കാരിന്‍റെ ഒന്നാം വാ‌ർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred