തിരുവനന്തപുരം: മന്ത്രിസഭയിലെ ചര്‍ച്ചകള്‍ വാര്‍ത്ത ആകുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി രേഖപ്പെടുത്തി. സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വിവരങ്ങള്‍ പുറത്തുപോകരുതെന്നും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സോളാര്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്‌പോയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തില്‍ നടപടി വൈകും. ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല .