നാളെ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ല. നിലവിലെ പരിപാടിയില്‍ ആലപ്പുഴയിലെ അവലോകന യോഗം മാത്രമാണുള്ളത്. 12 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിലെ അവലോകന യോഗത്തില്‍ ചെന്നിത്തല പങ്കെടുക്കില്ല.

ആലപ്പുഴ: നാളെ ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കില്ല. നിലവില്‍ തയ്യാറാക്കിയിരിക്കുന്ന പരിപാടിയില്‍ ആലപ്പുഴയിലെ അവലോകന യോഗം മാത്രമാണുള്ളത്. ജില്ലാ ഭരണകൂടത്തിനും പൊലിസിനും സന്ദര്‍ശനം സംബന്ധിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് യോഗം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്കരിക്കും. യോഗത്തിന് ശേഷം 12 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. തലസ്ഥാനത്തെത്തുന്ന രാഷ്‌ട്രപതിയെ സ്വീകരിക്കാനാണ് മടക്കം എന്നാണ് വിശദീകരണം. എന്നാല്‍ വൈകിട്ട് അഞ്ച് മണിക്കാണ് രാഷ്‌ട്രപതി തലസ്ഥാനത്തെത്തുന്നത്.