ദുരന്തങ്ങള്‍ ഒഴിവാക്കാനായി ഭൂമിയുടെയും ജല സമ്പത്തിന്‍റെയും വിനിയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. ഭൂമി നഷ്ടമായവര്‍ക്ക് ഭൂമി വാങ്ങാന്‍ ആറ് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം: ദുരന്തങ്ങള്‍ ഒഴിവാക്കാനായി ഭൂമിയുടെയും ജല സമ്പത്തിന്‍റെയും വിനിയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പുനര്‍നിര്‍മ്മാണ ഉപദേശക സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രളയത്തില്‍ ഭൂമി നഷ്ടമായവര്‍ക്ക് ഭൂമി വാങ്ങാന്‍ ആറ് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
