Asianet News MalayalamAsianet News Malayalam

നവകേരള നിര്‍മ്മാണത്തിന് മന്ത്രിമാരുടെ വിദേശ യാത്ര; അനുമതി തേടി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു

നവകേരള നിര്‍മാണത്തിനായുളള മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചു. മുഖ്യമന്ത്രിക്കു മാത്രമാണ് കേന്ദ്ര സർക്കാർ യാത്രാ അനുമതി നൽകിയത്.

chief secretary letter to foreign ministry on ministers foriegn vist
Author
Thiruvananthapuram, First Published Oct 15, 2018, 6:47 PM IST

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായുളള മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായിരിക്കെ അനുമതി നല്‍കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചു. മുഖ്യമന്ത്രിക്കു മാത്രമാണ് കേന്ദ്ര സർക്കാർ യാത്രാ അനുമതി നൽകിയത്. 

മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ പക്ഷേ മന്ത്രിക്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് നടപടി. പ്രളയക്കെടുതി മറികടക്കാനുളള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന് അനുമതി തേടി ഈ മാസം ആദ്യമാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്ക് മാത്രമാണ് യാത്രാനുമതി. വിദേശ ഫണ്ട് സ്വീകരിക്കരുത്, ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്കുളള അനുമതി. 

ഈ മാസം 17 മുതൽ 21 വരെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയ്ക്ക് അനുമതി ചോദിച്ചിരുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ്ജ എന്നിവടങ്ങളിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. 18 മുതല്‍ ഒരാഴ്ചത്തെ അമേരിക്ക സന്ദര്‍ശനം നിശ്ചയിച്ച ധനമന്ത്രി തോമസ് ഐസക്കിനും 21 മുതല്‍ കുവൈറ്റ് സന്ദര്‍ശനം നിശ്ചയിച്ച വ്യവസായമന്ത്രി ഇ.പി ജയരാജനും അടക്കം 17 മന്ത്രിമാര്‍ക്കും ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

Follow Us:
Download App:
  • android
  • ios