തൃശൂര്‍: ക്രിസ്തുമസ് ദിനത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഒന്നര വയസ്സുകാരിയെ കണ്ടെത്തി. പത്തുമാസത്തിനുശേഷം തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത് .

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിലാണ് തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ നിന്നും ഒന്നര വയസ്സുകാരി പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന പരാതി വന്നത്. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കൊല്ലം സ്വദേശിനിയായ മാതാവിന്‍റെ പക്കല്‍ നിന്നും ഗുരുവായൂരില്‍ വച്ച് പരിചയപ്പെട്ട സ്ത്രീ കുട്ടിയെ തട്ടുയെടുത്തെന്നായിരുന്നു പരാതി. മെഡിക്കല്‍ കോളെജ് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.

പിന്നീട് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്തുമാസത്തിന് ശേഷം തൂത്തുക്കുടിയില്‍ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഗുരുവായൂരില്‍ വച്ച് പരിചയപ്പെട്ട മുത്തുകുമാറും ഭാര്യ സരസു എന്ന സ്ത്രീയുമാണ് കുഞ്ഞിനെ തട്ടിയെടുത്തത്. ദക്ഷിഷേന്ത്യയിലെ പ്രമുഖ ക്ഷേത്ര പരിസരങ്ങളില്‍ ഷാഡോ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തൂത്തുക്കുടിയില്‍ നിന്നും പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. തുടര്‍ന്നാണ് മുത്തുകുമാറിനെയും ഭാര്യയും പിടികൂടുകയും കുഞ്ഞിനെ വീണ്ടെടുക്കുയും ചെയ്തത്.