അച്ഛനുമായുള്ള വഴക്കിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ പതിനാലുകാരനെ റെയില്‍വേ പൊലീസ് ഇടപെട്ട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. കര്‍ണാടകത്തിൽ നിന്ന് വന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെ മുംബൈ കന്യാകുമാരി എക്സ്പ്രസില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

ശബരിമല സീസൺ കണക്കിലെടുത്താണ് റെയില്‍വേ , പരിശോധനകള്‍ക്കായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്. സ്ക്വാ‍‍ഡ് പരിശേോധനയ്ക്കി ടയിലാണ് കായംകുളത്ത് വച്ചാണ് കുട്ടിയെ കണ്ടെത്തിയത്.ടിക്കറ്റോ മതിയായ രേഖകളോ ഇല്ലാത്തതിനാല്‍ റെയില്‍വേ ഉദ്യോഗസ്ഥര്ക്ക് സംശയം തോന്നി. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ചത്.ബാഗിനുള്ളിലെ മൊബൈലില്‍ നിന്നാണ് കുട്ടിയുടെ അച്ഛനമ്മമാരെ കര്‍ണാടകയിലാണെന്ന കണ്ടെത്തിയത്.

രക്ഷിതാക്കള്‍ എത്തുന്നവരെ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരിക്കും.