കോഴിക്കോട്: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വ്യാപകമാകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോഴിക്കോട് അമൃത സ്കൂളിലെ രണ്ട് കുട്ടികളെ കാണാതായത് പരിഭ്രാന്തിക്കിടയാക്കി. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സ്ഥിരം വണ്ടിയില്‍ കുട്ടികള്‍ ഇല്ലാതിരുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. കാണാതായെന്ന പരിഭ്രമത്തില്‍ കുട്ടികളില്‍ ഒരാളുടെ അമ്മ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.

എല്‍കെജി വിദ്യാര്‍ത്ഥികളായ അശുതോഷ്, മുഹമ്മദ് ഇന്‍സാന്‍ എന്നിവരെയാണ് അല്‍പനേരത്തേക്ക് കാണതായത്. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് സ്ഥിരമായി പോകുന്ന വണ്ടിയില്‍ കയറാതെ കുട്ടികള്‍ മറ്റൊരു വണ്ടിയില്‍ കയറി.കുട്ടികളെ കാണാന്നിലെന്ന് ഡ്രൈവര്‍ അറിയച്ചതോടെ സ്കൂള്‍ അധികൃതര്‍ പരിഭ്രമിക്കുകയായിരുന്നു. മറ്റൊരു അന്വേഷണവും നടത്താതെ കുട്ടികളെ കാണാനില്ലെന്ന് സ്കൂളധികൃതര്‍ അവരുടെ വീടുകളിലറിയിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് ജനങ്ങള്‍ തടിച്ചുകൂടി. ഇതിനിടെ കുട്ടികള്‍ കയറിയ വണ്ടി അവരുമായി സ്കൂളില്‍ തിരിച്ചെത്തുകയും ചെയ്തു. തന്റെ കുഞ്ഞ് നഷ്ടപ്പെട്ടെന്ന് കരുതി അമ്മമാരില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് തെറ്റിദ്ധരിച്ച പ്രധാന അധ്യാപിക ബോധം കെട്ടുവീണു. ഇവരെ പിന്നീട്ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കുട്ടികളെ തട്ടിുക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വ്യപകമാകുന്നുവെന്ന അഭ്യൂഹങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.ഇത് തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങള്‍ സഹിതമാണ് ഇത്തരം പ്രചരണങ്ങള്‍ സജീവമാകുന്നത്. ഇതേ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.