കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം വർദ്ധിക്കുന്നത് സംബന്ധിച്ച് പ്രത്യേകചർച്ച നടത്തണമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ ആവശ്യപ്പെട്ടു. ദില്ലിയിൽ നാലുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു.
ദില്ലിയിൽ കഴിഞ്ഞ ദിവസം നാലുവയസുകാരി പിഡിപ്പിക്കപ്പെട്ട സംഭവം കനിമൊഴിയും ജയാബച്ചനുമാണ് സഭയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്. സംഭവം കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാർക്കെതിരെ കർശനനടപടിയെടുക്കുമെന്നും പാർലമെന്ററികാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി അറിയിച്ചു
രാജ്യതലസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവമുള്ളതാണെന്നും പ്രശ്നത്തിൽ പ്രത്യേകചർച്ചക്ക് തയ്യാറാണെന്നും ഉപാധ്യക്ഷൻ പിജെ കുര്യൻ വ്യക്തമാക്കി.
