വയനാട്: വയനാട് കാക്കവയലില്‍ പതിനഞ്ചുകാരിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭത്തില്‍ മുത്തശ്ശിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വീട്ടു ജോലിയില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അച്ഛന്‍ നാഭിക്ക് തൊഴിച്ചതാണ് കടുത്ത രക്ത ശ്രാവത്തിന് ഇടയാക്കിയതെന്ന് മുത്തശ്ശി പറയുന്നു. കുട്ടിയുടെ മാസമുറ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളി
ലാണ് ക്രൂരപീഡനം നടന്നതെന്നും മുത്തശ്ശി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
കാക്കവയലിലിലെ പത്താം ക്ളാസുകാരിയായ പെണ്‍കുട്ടിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവാണ്.വീട്ടു ജോലിചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപി
ച്ചാണ് ഇരുവരും കുട്ടിയെ മര്‍ദ്ദിച്ചിരുന്നത്. പെണ്‍കുട്ടിയുടെ അമ്മ ഒന്‍പത് വര്‍ഷം മുമ്പു മരിച്ചതാണ്. കുട്ടിക്ക് രണ്ട് അനിയത്തിമാരുണ്ട്. ഈ പിഞ്ചുകുഞ്ഞുങ്ങളെയും അച്ഛനും
രണ്ടാനമ്മയും മര്‍ദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍റെ അമ്മ പറയുന്നു. രണ്ടാനമ്മക്ക് രണ്ട് മക്കളുണ്ട് ഇവരെ അച്ഛനും രണ്ടാനമ്മയും ഉപദ്രവിക്കാറില്ല.
മീനങ്ങാടി പൊലീസ് കുട്ടിയുടെ അച്ഛനും രണ്ടാനമ്മക്കും എതിരെ കേസ്സെടുത്തു. ജാമ്യമില്ലാ വകുപ്പിലാണ് കേസ്. ബാലാവകാശ നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. അച്ഛനും രണ്ടാനമ്മയും ഒളിവിലാണ്. പെണ്‍കുട്ടിയേയും രണ്ട് അനിയത്തിമാരുടേയും സംരക്ഷണം ഏറ്റെടുക്കാന്‍ വയനാട് ചൈല്‍ഡ് ലൈന്‍ തീരുമാനിച്ചു.
