കാഞ്ഞങ്ങാട്: എഴുതാൻ മടികാണിച്ചതിനു നാലു വയസുകാരിയെ അദ്ധ്യാപിക ചൂരലിനടിച്ചെന്നു പരാതി. കാഞ്ഞങ്ങാട് ലിറ്റില്‍ഫ്ലവര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. നാലു വയസുകാരിയെ അദ്ധ്യാപിക ചൂരലിനടിച്ചെന്ന് പരാതി. എല്‍ കെ ജി വിദ്യാര്‍ത്ഥിനി ഇല്‍ഷ ഷെഹ്സിനാണ് പരിക്കേറ്റത്.
പ്രീതിയെന്ന അദ്ധ്യാപിക കാലിലാണ് ചൂരല്‍കൊണ്ട് അടിച്ചതെന്ന് കുട്ടി പറയുന്നു. വിശന്നതുകൊണ്ട് എഴുതാൻ മടികാണിച്ചെന്നും അപ്പോൾ ദേഷ്യം വന്ന
ടീച്ചര്‍ അടിച്ചെന്നും കുട്ടി പരാതിപ്പെട്ടു.
വിദ്യാര്‍ത്ഥിനിയെ ചൂരലുകൊണ്ട് അബദ്ധത്തിൽ അടിച്ചുപോയതാണെന്ന് അദ്ധ്യാപിക സ്കൂള്‍ മാനേജ്മെന്‍റിനോട് സമ്മതിച്ചു.
