ദത്തെടുത്ത കുട്ടിയെ മർദ്ദിച്ച ബംഗാളി ദമ്പതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ഡിജിപിക്ക് പരാതി നൽകി. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന കുട്ടിയെ ദന്പതികളിൽ നിന്നും ശിശുക്ഷേമ സമിതി തിരികെയെടുത്തു.
നാലുവർഷങ്ങള്‍ക്കു മുമ്പാണ് ബംഗാളികളായ ദമ്പതികള്‍ ഒരു ആണ്‍കുട്ടിയെ ശശിക്ഷേമ സമിതിയിൽ നിന്നും ദത്തെടുത്തത്. കേന്ദ്രസർക്കാർ ജീവനക്കാരായ ദമ്പതികള്‍ തിരുവനന്തപുരത്താണ് താമസം. രണ്ടാം വയസ്സിൽ അച്ഛൻനെയും അമ്മയെയും ലഭിച്ച കുട്ടിക്കു പക്ഷെ അധികകാലം ആ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞില്ല. ദമ്പതികളിൽ നിന്നും കുട്ടി പീഡനങ്ങള്‍ നേരിടുകയാണെറിഞ്ഞ ശിശു ക്ഷേമ സമിതി പ്രവർത്തകള്‍ ചൈല്‍ഡ് വെൽഫയർ കമ്മിറ്റിയെ വിവരം അറിയിച്ചു.
ഇതേ തുടർന്നാണ് മെഡിക്കൽ കോളജ് പൊലീസ് പട്ടത്തെ വീട്ടിൽ നിന്നും കുട്ടിയെ മോചിപ്പിച്ച് ശിശുക്ഷേമ സമിതിയുടെ ആസ്ഥാനത്ത് എത്തിച്ചു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. ഒരു വർഷത്തോടളമായി അമ്മയിൽ നിന്നും പീഡനങ്ങള്‍ ഏറ്റവുവാങ്ങേണ്ടിവരുന്നതായി കുട്ടി മൊഴി നൽകി. സ്കൂള്‍ അധിൃതരുടെയും രക്ഷിതാക്കള്‍ക്കെതിരെയാണ് മൊഴി നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ദമ്പതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ശിശുക്ഷമേ സമിതി ജനറള്‍ സെക്രട്ടറി എസ്പി ദീപക് ഡിജിപിക്ക് പരാതി നൽകിയത്. പരാതിയിൽ നടപടിള്‍ ആരംഭിച്ചതായി മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
