പത്തനംതിട്ട: പീഡനത്തിനിരയായ ബാലികയെ പരിശോധിക്കുന്നതില്‍ പത്തനംതിട്ട ജില്ലാ ആശുപത്രി ഗുരുതര വീഴ്ച്ച വരുത്തിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. പീഡനത്തിനിരയായി പെണ്‍കുട്ടിയെ പരിശോധിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ചയുണ്ടായെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് അയച്ചു.
സെപ്തംബര്‍ 15ന് വൈകിട്ട് മൂന്ന് മണിക്കാണ് പീഢനത്തിന് ഇരയായ ബാലികയുമാമായി കോയിപ്രം പോലിസും ബന്ധുക്കളും കോഴഞ്ചേരി ജില്ലാആശുപത്രിയില്‍ എത്തിയത് ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്ന ഗൈനക്കോളജി വിഭാഗത്തില്‍ രണ്ട് വനിതാ ഡോക്ടര്‍മാരും കുട്ടിയെ പരിശോധിച്ചില്ല.
സംഭവതെകുറിച്ച് അന്വേഷിച്ച ഡിഎംഒയും ഡോക്ടര്‍മാര്‍ക്ക് വീഴ്ച വരുത്തിയതായി കണ്ടെത്തി. ആറ് മണിക്കൂര്‍ സമയം ബാലികയെയും ബന്ധുക്കളെയും പുറത്ത് നിര്‍ത്തിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍ ഗംഗ ഡോക്ടര്‍ ലേഖ എന്നിവര്‍ക്ക് എതിരെയാണ് കള്കടറുടെ റിപ്പോര്‍ട്ട.് സംഭവത്തില്‍ ബാലികയുടെ ബന്ധുക്കള്‍ കോടതിയെ സമിപിച്ചിടുണ്ട്
ബാലികയോട് ഒപ്പം എത്തിയ വനിതാ പൊലിസ് ഉദ്യോഗസ്ഥ നിരവധി പ്രവാശ്യം ബാലികയെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറുടെ മുറിയിലെത്തിയിട്ടും തിരക്കാണ് എന്ന് പറഞ്ഞ് പറഞ്ഞ് വിടുകയായിരുന്നു. നാല്മാസം മുന്‍പാണ് ബാലിക പീഢനത്തിന് ഇരയായത് കഴിഞ്ഞമാസം 14നാണ് കോയിപ്രം പൊലീസിന് പരാതി ലഭച്ചത് സംഭവുമായി ബന്ധപ്പെട്ട് അയിരൂര്‍ സ്വദേശിയായ റജിയെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
