Asianet News MalayalamAsianet News Malayalam

'മോളൂട്ടി അച്ഛനെ തല്ലണെടീ...രക്ഷിക്ക്'; ഒടുവിൽ പകരം ചോദിക്കാൻ അവളെത്തി; വീഡിയോ വൈറൽ

അദ്യം തല ചെറുതായൊന്ന് പുറത്തേക്കിട്ട് സംഭവം വീക്ഷിക്കുന്നുണ്ട്. എന്നാൽ അച്ഛൻ വീണ്ടും കരയുന്നത് കണ്ട് കലിപ്പിൽ ശബ്ദമുണ്ടാക്കി മുട്ടിലിഴഞ്ഞ് വരുകയാണ് കുഞ്ഞാവ.

child and father tik tok video goes viral in social media
Author
Kochi, First Published Feb 12, 2019, 10:49 AM IST

ഇന്ന് സമൂഹമാധ്യമങ്ങൾ തുറന്നു നോക്കിയാൽ ആദ്യം കാണുന്നത്  ടിക് ടോക് വീഡിയോകളാണ്. പ്രായഭേദമെന്യേ എല്ലാവരും ടിക് ടോക്കിന് അടിമയാണെന്നു തന്നെ പറയാം. അത്തരത്തിൽ ഒരു കുഞ്ഞു വാവയുടെ ടിക് ടോക് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരിക്കുന്നത്.

'മോളൂട്ടിയെ.. അച്ഛനെ തല്ലണൂ രക്ഷിക്കെടീ.. 'എന്ന് വിളിക്കുന്ന അച്ഛന്റെ ശബ്ദം കേട്ടാണ് മുറിക്കകത്തു നിന്ന കുഞ്ഞുവാവ പുറത്തേയ്ക്ക് വരുന്നത്. ആദ്യം തല ചെറുതായൊന്ന് പുറത്തേക്കിട്ട് സംഭവം വീക്ഷിക്കുന്നുണ്ട്. എന്നാൽ അച്ഛൻ വീണ്ടും കരയുന്നത് കണ്ട് കലിപ്പിൽ ശബ്ദമുണ്ടാക്കി മുട്ടിലിഴഞ്ഞ് വരികയാണ് കുഞ്ഞാവ. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.

എന്തായാലും  അച്ഛനെ രക്ഷിക്കാനായി മുട്ടിലിഴഞ്ഞ് വരുന്ന കൊച്ചു മിടുക്കിയെ വാത്സല്യത്തോടെയാണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios