കൊല്ലത്ത് രണ്ടാം ക്ലാസുകാരിയ്ക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം
കൊല്ലം: രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. കിടക്കയില്‍ മൂത്രമൊഴിച്ചതിന് ഏഴു വയസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് ശരീരത്തില്‍ പൊള്ളിച്ചു. അടിവയറ്റിലും കാലിനും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതിന്‍റെ പാടുകള്‍ സ്കൂള്‍ അധ്യാപകരാണ് കണ്ടെത്തിയത്. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. രണ്ടാനമ്മയേയും കുട്ടിയുടെ അച്ഛനെയും ഇയാളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. ഇന്ന് സ്കൂളിലെത്തിയപ്പോള്‍ അധ്യാപകരോട് കുട്ടി വിവരം പറയുകയായിരുന്നു. വയറ്റിലും കാലിലുമടക്കം ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്കൂളില്‍ വന്നിരുന്നില്ല. അധ്യാപകര്‍ അന്വേഷിച്ചപ്പോള്‍ പനിയാണെന്നാണ് പറഞ്ഞത്. പിന്നീട് സ്കൂളിലെത്തിയപ്പോഴാണ് ക്രൂരത അറിഞ്ഞത്.
അധ്യാപകരിലൊരാള്‍ ശരീരത്തില്‍ പാടുകള്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംഭവത്ത കുറിച്ച് കുട്ടിയോട് ചോദിക്കുകയായിരുന്നു. ആദ്യം പൊള്ളിയതാണെന്ന് മാത്രം പറഞ്ഞ കുട്ടി, പിന്നീട് രണ്ടാനമ്മ പൊള്ളിച്ചതാണെന്ന് തുറന്ന് പറയുകയായിരുന്നു. ടിപ്പര്‍ ഡ്രൈവറാണ് കുട്ടിയുടെ അച്ഛൻ. ചികിത്സ പൂര്‍ത്തിയായാല്‍ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
