കാമുകനൊപ്പം കറങ്ങാന്‍ പോകുന്നതിനാണ് വ്ലാദിസ്ലാവ പൊട്ചാപ്കോ എന്ന യുവതി മക്കളായ രണ്ട് വയസുകാരി അന്നയെയും 23 മാസം പ്രായമുള്ള ഡാനിയെയും വീട്ടില്‍ പൂട്ടിയിട്ടത്. ഒന്‍പത് ദിവസത്തോളം വീടിനുള്ളില്‍ ഭക്ഷണം കിട്ടാതെ കുഞ്ഞുങ്ങള്‍ മരണത്തോട് മല്ലടിക്കുകയായിരുന്നു.
കുറച്ച് ചോക്കലേറ്റുകള്‍ മാത്രമാണ് വ്ലാദിസ്ലാവ പോകുന്പോള്‍ വീട്ടില്‍ ബാക്കിയുണ്ടായിരുന്നത്. ഒന്‍പത് ദിവസത്തിനു ശേഷം അമ്മ തിരികെയെത്തിയപ്പോഴാണ് ഒരു കുട്ടി മരിച്ചതായി കണ്ടത്. രണ്ട് ദിവസം മുന്‍പ് മരണം സംഭവിച്ച സഹോദരന്‍റെ മൃതദേഹത്തിനൊപ്പമായിരുന്നു അന്ന കഴിഞ്ഞിരുന്നത്. ഗുരുതരാവസ്ഥയിലായ അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് അറസ്റ്റ് ചെയ്ത അമ്മ വ്ലാദിസ്ലാവയുടെ പ്രതികരണം കുട്ടി മരിക്കുമെന്ന് താന്‍ കരുതിയില്ലെന്നാണ്. റിമാന്‍റിലായ വ്ലാദിസ്ലാവയെ കാത്തിരിക്കുന്നത് എട്ട് വര്‍ഷത്തെ തടവു ശിക്ഷയാണ്. ഫ്ലാറ്റിനുള്ളില്‍ നിന്ന് ബഹളങ്ങള്‍ കേട്ട അയല്‍ക്കാർ പൊലീസിനെ വിവവരമറിയിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്നും ആരോപണമുണ്ട്.
