ഗോരഖ്‌പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ ശിശുമരണം തുടരുന്നു. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ പത്തുപേര്‍ നവജാത ശിശുക്കളാണ്. ഈ വര്‍ഷം പ്രവേശിപ്പിച്ച 1470 കുട്ടികളില്‍ 310 പേരാണ് മരിച്ചത്. നിരവധി കുട്ടികള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഓഗസ്റ്റില്‍ ഒരാഴ്ച്ചയ്ക്കിടെ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികളാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
