അട്ടപ്പാടി ഷോളയൂര്‍ തേക്കേ ചാവടി ഊരില്‍ മണികണ്ഠന് - മാരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഒക്ടോബര്‍ മുപ്പതിന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മാരി കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു കിലോ നാനൂറ് ഗ്രാം മാത്രമായിരുന്നു കുഞ്ഞിന് തൂക്കം. ജനന സമയത്ത് തന്നെ കുട്ടിക്ക് ഹൃദയസംബന്ധമായ തകരാറും ഒന്നിലേറെ വൈകല്യങ്ങളുമുണ്ടായിരുന്നു. തൂക്കക്കുറവും മരണകാരണമായി. കോട്ടത്തറയിലെ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആയിരുന്നു മാരി ചികിത്സ തേടിയിരുന്നത് എങ്കിലും പ്രസവത്തിന് മുന്‍പ് കുഞ്ഞിന് അനക്കം കുറവ് തോന്നിയതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ഈ വര്‍ഷം ഇത് ഏഴാമത്തെ കുഞ്ഞാണ് അട്ടപ്പാടിയില്‍ മരണപ്പെടുന്നത്.
