കൊച്ചി: പീഡനം സഹിക്കവയ്യാതെ ബാലഭവനില്‍ നിന്ന് രക്ഷപ്പെട്ട ആദിവാസികുട്ടികളെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂരിന് സമീപം വേങ്ങൂര്‍ പൊങ്ങൻചുവട് ആദിവാസി കോളനിയിലെ 7 കുട്ടികളാണ് മര്‍ദ്ദനമേറ്റ് അവശ നിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്.
എറണാകുളം ജില്ലയിലെ ഏക ഗിരിവര്‍ഗകോളനിയാണ് പൊങ്ങൻചുവട്. നിര്‍ദ്ധനകുടുംബത്തിലെ കുട്ടികളെ സംരക്ഷിക്കാമെന്നും പഠിപ്പിക്കാമെന്നും ഉറുപ്പ് നല്‍കി മൂന്നുവര്‍ഷം മുമ്പാണ് ചാലക്കുടിക്കുടിക്കടുത്തുളള ബാലഭവൻ നടത്തിപ്പുകാര്‍ ഇവരെ കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കഠിനമായ പീഡനമായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു.ബാലഭവൻറെ ഉടമസ്ഥതയിലുളള കൃഷിയിടങ്ങളില്‍ രാപകലില്ലാതെ ജോലിയെടുപ്പിക്കും.മാലിന്യം നീക്കുന്ന ജോലികളുടെ കുട്ടികളെകൊൺ്ടു ചെയ്യിപ്പിക്കും.ജോലി ചെയ്യാൻ മടികാണിക്കുന്നവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും കുട്ടികള്‍ പറയുന്നു
പീഡനം സഹിക്കവയ്യാതെ കുട്ടികള്‍ ബാലഭവനില്‍ രക്ഷപ്പെട്ട് പുറത്തുചാടി.വീട്ടിലെത്തിയ കുട്ടികള്‍ക്ക് അസ്വസ്ഥതതയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ബാലഭവൻ അധികൃതരുടെ വിശദീകരണം.
