ക്ഷേത്രപരസിരങ്ങള്‍ കുട്ടികള്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ ദൃശ്യം. അഞ്ചുവയസ്സുള്ള കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി ക്ഷേത്ര പരിസരത്താണ് സംഭവം.

മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ചു വയസ്സുള്ള കുട്ടിയെ തലയിലൂടെ വലിയ തുണി പുതച്ച ഒരാള്‍ അതിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നതാണ് ദൃശ്യത്തില്‍. നിരവധി ആളുകള്‍ക്കും പൊലീസിനും ഒക്കെ ഇടയിലൂടെയാണ് അയാള്‍ നടന്നു പോകുന്നത്. ആളുകള്‍ക്കിടയില്‍ നിലത്ത് കിടന്നിരുന്ന ഇയാള്‍ തലയിലൂടെ തുണി പുതച്ച് എഴുന്നേല്‍ക്കുന്നതും ശേഷം കുട്ടിയെ തുണിക്കിടയില്‍ ഒളിപ്പിച്ചു പുറത്തു കടക്കുന്നതുമാണ് ദൃശ്യങ്ങളില്‍

വീഡിയോ കാണാം