മലപ്പുറം: ജില്ലയില്‍ ബാലവിവാഹങ്ങള്‍ ഏറിവരുന്നതായി ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം കരുവാരക്കുണ്ട് പഞ്ചായത്തിലെ 10 ബാലവിവാഹങ്ങളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞത്. ചൈല്‍ഡ് ലൈനിന്‍റ ടോള്‍ ഫ്രീ നമ്പറിലേക്ക് വന്ന ഒരു പെണ്‍കുട്ടിയുടെ ഫോണ്‍കോളാണ് 10 പെണ്കുട്ടികളെ ബാലവിവാഹത്തില്‍ നിന്നും രക്ഷിച്ചത്.

ചൈല്‍ഡ് ലൈനിന്‍റ 1098 നന്പരിലേക്ക് വിളിച്ച പത്താം ക്ളാസുകാരി തന്‍ര വിവാഹം പരീക്ഷ കഴിഞ്ഞ ഉടന്‍ നടത്തുമെന്നും രക്ഷിക്കണമെന്നും കരഞ്ഞു കൊണ്ടു പറയുകയായിരുന്നു. കൂടാതെ പരിചയത്തിലുള്ള പത്താം ക്ളാസിലും പ്ളസ് വണ്ണിനും പഠിക്കുന്ന 9 പേരുടെ വിവാഹം കൂടി ഉറപ്പിച്ചിരിക്കയാണെന്നും അറിയിച്ചു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കരുവാരക്കുണ്ടില്‍ എത്തി. കുട്ടികളുടെ രക്ഷിതാക്കളെ കണ്ട് വിവാഹം നിയമവിധേയമല്ലെന്ന് പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.
നിയമമുണ്ടെന്ന് അറിയമായിരുന്നുവെന്നും പ്രദേശത്ത് ഇത് ഒരു സാധാരണ സംഭവമാണെന്നായിരുന്നു മറുപടി കല്യാണമാര്‍ക്കററില്‍ 18 വയസ്സു തികയാത്ത പെണ്‍കുട്ടികള്‍ക്കാണ് ഡിമാന്‍റ്.

വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുമുള്ളവരാണ് മുഴുവന്‍ കുട്ടികളും. ഓരോ വര്‍ഷവും പുറത്തറിയുന്ന ബാലവിവാഹങ്ങലുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. പുറത്തറിയാതെ നടക്കുന്ന വിവാഹങ്ങളാണ് ഏറെയുമെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. കല്യാണം കഴിക്കാനെത്തുന്നവര്‍ക്ക് ബോധവല്‍ക്കരണം നടത്തുകയും സാമൂഹ്യക്ഷേമവകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്നുനടത്തുന്ന ഇടപെടലുകളും കൊണ്ടു മാത്രമേ ബാലവിവാഹങ്ങല്‍ തടയാനാവു എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍.