Asianet News MalayalamAsianet News Malayalam

കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് ബാലാവകാശ കമ്മീഷന്‍

 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

child right commission against high court verdict
Author
Kerala, First Published Dec 27, 2018, 3:52 PM IST

തിരുവനന്തപുരം: 18 വയസ്സിനു താഴെയുള്ള കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍.

കുട്ടികളെ വനിതാ മതിലിൽ പങ്കെടുപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് കുട്ടികളെ സംബന്ധിച്ച ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.

ഭരണഘടന നൽകുന്ന അവകാശങ്ങൾ കുട്ടികൾക്കും കിട്ടണം. അതിനാൽ ഈ വിധി തിരുത്തപ്പെടണം.  അന്താരാഷ്ട്ര ഉടമ്പടിയിൽ 12 ആർട്ടിക്കിൾ പ്രകാരം കുട്ടികൾക്ക് സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്താൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios