ഇന്നലെ ഉച്ചക്ക് 1.54 ന് ജനിച്ച കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത് ഇന്ന് ഉച്ചക്ക് 12.15ശേഷം മാത്രമാണ്. അതായാത് കുട്ടിയുടെ അച്ഛന്‍ നിര്‍ബന്ധം പിടിച്ചതുപോലെ അഞ്ച് ബാങ്ക് വിളികള്‍ക്ക് ശേഷം ഇക്കാര്യം കുട്ടിയുടെ അച്ഛന്‍ തന്നെ സ്ഥിരീകരിക്കുന്നു.

അച്ഛന്‍ 12.15 ന് ബാങ്ക് കൊടുക്കും. അതിനുശേഷം മുലപ്പാല്‍ കൊടുക്കുകയും ചെയ്യും
റിപ്പോര്‍ട്ടര്‍..12.15 നാണോ അവസാന ബാങ്ക്?
അച്ഛന്‍..അതേ
റിപ്പോര്‍ട്ടര്‍ അപ്പോള്‍ ഇതുവരെ മുലപ്പാല്‍ കൊടുത്തില്ലേ
അച്ഛന്‍ ഇല്ല.


ഇതുവരെ മുലപ്പാല്‍ നല്‍കാതിരുന്നത് കുട്ടിയുടെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും അച്ഛന്‍ അബൂബക്കര്‍ വാദിക്കുന്നു.

മുക്കം ഓമശേരി ചക്കനം കണ്ടി വീട്ടില്‍ അബൂബക്കറാണ്, വിശ്വാസത്തിന്റെ പേരില്‍, കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചത്. മുലപ്പാല്‍ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ അമ്മേയയും കുഞ്ഞിനേയും നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.