തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീലുകള്‍ക്കൊപ്പം ബാലാവകാശ കമ്മീഷന്റെ പേരില്‍ ഹാജരാക്കിയ 10 ഉത്തരവുകള്‍ വ്യാജമാണെന്ന് കമ്മീഷന്‍ സ്ഥിരീകരിച്ചു. കമ്മീഷന്‍ ആകെ 10 അപ്പീലുകളാണ് അനുവദിച്ചത്. എന്നാല്‍ 22 എണ്ണമാണ് കമ്മീഷന്റെ പേരില്‍ ഹാജരാക്കപ്പെട്ടത്.

കലോത്സവത്തില്‍ ലഭിച്ച അപ്പീലുകള്‍ പരിശോധനയ്ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ബാലാവകാശ കമ്മീഷന് അയച്ചു കൊടുക്കകയായിരുന്നു. ഇതില്‍ 10 എണ്ണം വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. ജനുവരി അഞ്ചിന് ആദ്യത്തെ വ്യാജ അപ്പീല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയുമാണ്. ഈ വര്‍ഷം ലഭിച്ച 170-ഓളം അപ്പീലുകളില്‍ ബാലാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ട 12 എണ്ണം മാത്രമാണ് അനുവദിച്ചതെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.