എസ്എസ്എല്‍സി പരീക്ഷയില്‍ ഒമ്പത് വിഷയങ്ങളില്‍ എപ്ലസവാങ്ങിയതിന് അഭിനന്ദിച്ചാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായത്. കെ.സി.വൈ.എം രൂപതാ ഭാരവാഹിയായതിനാല്‍ പെണ്‍കുട്ടി സംശയിച്ചുമില്ല. പിന്നീട് ഈ സൗഹൃദം മുതലാക്കി പീഢിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി പ്രസവിച്ച് മുന്നു മാസമായിട്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയടക്കം ആരും ഈ വിവരം അറിഞ്ഞില്ല. തെളിവുനശിപ്പിക്കാന്‍ കൂടുതല്‍ പേര്‍ സഹായിച്ചിട്ടുണ്ടോ എന്നറിയാല്‍ പോലീസ് അന്വേഷണം ശക്തമാക്കി. കുട്ടി ഡിസംബര്‍ അവാസാനം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചു. പ്രസവശേഷം നവജാതശിശുവിനെ അവിടെ തന്നെയുള്ള മഠംവക അനാഥാലയത്തിലാക്കി. കുട്ടിയും മറ്റോരനഥാലയത്തില്‍ താമസിച്ചു.
സംഭവം നാട്ടുകാരില്‍ നിന്നും മറച്ചുവെക്കാനാണ് പ്രസവം കോഴിക്കോട് നടത്തിയതെന്നാണ് സിജോ പോലിസിന് നല്‍കിയ മോഴി. പീഡനത്തിരിയയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റിയതോ പിന്നീട് അനാഥാലയത്തിലായതിനു ശേഷമോ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയടക്കമുള്ള ആരും അറിഞ്ഞില്ല എന്നതാണ് ഏറെ ഗൗരവം. സംഭവത്തില്‍ സിജോയെ ആരോക്ക സഹായിച്ചുവെന്ന് പോലീസ് പരിശോധിച്ചുവരുകയാണ്. പോക്‌സോ ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് സിജോയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
