ബെയ്ജിങ്ങ്: ഓട്ടോയില്‍ നിന്ന് വീണ അഞ്ചുവയസ്സുകാരന്‍റെ മുകളിലൂടെ ട്രക്ക് കയറി.ഓട്ടോ നിര്‍ത്തി കുട്ടിയുടെ അടുത്ത് ഓടിയയെത്തിയ മാതാപിതാക്കളെ ഞെട്ടിച്ച് അഞ്ചുവയസുകാരന്‍ നിസാര പരിക്കുകളോടെ എഴുന്നേറ്റ് വന്നു. ചൈനയിലാണ് സംഭവം. എന്തായാലും അഞ്ചുവയസുകാരന്‍റെ അത്ഭുതകരമായ രക്ഷപെടല്‍ വൈറലായി മാറിയിരിക്കുകയാണ്. 

സിഗ്നല്‍ കാത്തുനിന്ന ഓട്ടോ പച്ചലൈറ്റ് തെളിഞ്ഞതോടെ വണ്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് അഞ്ചുവയസുകാരന്‍ ഓട്ടോയില്‍ നിന്ന് താഴെ വീണു. പുറകെ വന്ന ട്രക്ക് കുട്ടിയുടെ മുകളിലുടെ കയറി പോകുകയായിരുന്നു. ട്രക്കിന്‍റെ ചക്രങ്ങള്‍ക്ക് കീഴെ പോകാത്തതിനാല്‍ കുട്ടി രക്ഷപെട്ടു. അടുത്തുള്ള ഒരു സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.