പരീക്ഷാ ഫലം പേടിച്ച് ആറ് കുട്ടികള്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടിച്ച് തെലങ്കാനയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജീവനൊടുക്കിയത് ആറ് കുട്ടികള്‍. പരീക്ഷായുടെ ഫലം വരുമ്പോള്‍ തേല്‍ക്കുമെന്ന ഭയമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വ്യക്തമാകുന്നത്. നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഹൈദരാബാദില്‍നിന്നാണ്. ഒരെണ്ണം വാരങ്കല്‍ ജില്ലയില്‍ നിന്നും ഒരു കുട്ടി മരിച്ചത് കാച്ചെഗുഡയിലുമാണ്. 

കാച്ചെഗുഡയിലെ 18 കാരനായ നാരവ് മാര്‍ഷു താമസിച്ചകൊണ്ടിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. പരീക്ഷാ ഫലം പുറത്തു വരുമ്പോള്‍ താന്‍ പരാജയപ്പെട്ടേക്കുമെന്ന ഭയമാണ് ആത്മഹത്യയ്ക്ക് കാരണം. എന്നാല്‍ പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ നീരവ് വിജയിച്ചിരുന്നു. 16 കാരിയായ അചന്ത വന്ദന ആത്മഹത്യ ചെയ്തത് വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിയാണ്.