Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അരലക്ഷത്തിലേറെ കുട്ടികൾ കുറഞ്ഞു

Children's shortage turns Kerala schools
Author
Thiruvananthapuram, First Published Jun 10, 2016, 3:19 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അരലക്ഷത്തിലേറെ കുട്ടികൾ കുറഞ്ഞു. അഞ്ചാം പ്രവൃത്തി ദിവസത്തെ കണക്കാണ് പുറത്ത് വന്നത്.  37 ലക്ഷത്തി അറുപത്തി മൂവായിരത്തി 669 കുട്ടികളായിരുന്നു ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്നത്. ഈ വർഷം അത് 37 ലക്ഷത്തി 1557 ആയി.

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ട്. മുൻവർഷത്തേക്കാൾ 1363 കുട്ടികളാണ് ഇത്തവണ കുറഞ്ഞത്. മൂന്ന് ലക്ഷത്തി നാലായിരത്തി 947 കുട്ടികളാണ് ഈ വർഷം പ്രവേശനം നേടിയത്  . സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കണക്കാണ് പുറത്തുവന്നത്.

Follow Us:
Download App:
  • android
  • ios