ര്‍ത്താവിനൊപ്പം കാമുകിയെ കാറില്‍ കണ്ട ഭാര്യയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭര്‍ത്താവും കാമുകിയും സഞ്ചരിച്ച കാര്‍ തന്റെ ബിഎംഡബ്ല്യൂ കൊണ്ട് ഇടിച്ച് തകര്‍ത്താണ് ഭാര്യ പകരംവീട്ടിയത്.

ചിലിയിലെ അരഗയിലാണാണ് സംഭവം നടന്നത്. തന്റെ ബിഎംഡബ്ല്യു കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഭാര്യ കാമുകിക്കൊപ്പം മറ്റൊരു കാറില്‍ പോകുന്ന ഭര്‍ത്താവിനെ കണ്ടു. ഇവരെ പിന്തുടര്‍ന്ന് ഇരുവരും കാറില്‍ നിന്നിറങ്ങിയ ശേഷം സ്വന്തം കാര്‍ ഉപയോഗിച്ച് നിരവധി തവണ ഭര്‍ത്താവിന്റെ കാറിന് ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ഇരു കാറുകള്‍ക്കും കാര്യമായ നാശമുണ്ടായി. ബിഎംഡബ്ല്യു കാറിന്റെ ബോണറ്റ് തകര്‍ന്നതായും ദൃശ്യങ്ങളില്‍ കാണാം. നടുറോഡില്‍ നിരവധി പേരുടെ മുന്നില്‍ വച്ചായിരുന്നു ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന പ്രതികരണം.