ചിമ്മിനി ഡാം ഇന്ന് തുറക്കും. തുലാമഴ ശക്തിപ്പെടുന്നതും കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കണക്കിലെടുത്താണ് ചിമ്മിനി അണക്കെട്ടിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശൂർ: ചിമ്മിനി ഡാം ഇന്ന് തുറക്കും. തുലാമഴ ശക്തിപ്പെടുന്നതും കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കണക്കിലെടുത്താണ് ചിമ്മിനി അണക്കെട്ടിന്‍റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

10 സെന്‍റീ മീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നു വിടുന്നത്. കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.