ബെയ്ജിംഗ്: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ചൈനയിലെ ഷാംഗ്സി പ്രവിശ്യയിലെ അതിവേഗപാതയിൽ വാഹനങ്ങളുടെ കൂട്ടിയിടി. ട്രക്കുകളും കാറുകളുമുൾപ്പെടെ 56 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ 17 പേർ മരിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബെയ്ജിംഗ്–കുൻമിംഗ് അതിവേഗ പാതയിലാണ് സംഭവമുണ്ടായത്. അപകടത്തിൽ 37 ഓളം പേർക്കു പരിക്കേറ്റതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. കൂട്ടിയിടിയിൽ ട്രക്കുകൾക്കിടയിൽപ്പെട്ട് കാറുകൾ ഞെരിഞ്ഞമർന്നു. മഴയും മൂടൽമഞ്ഞും മൂലം റോഡിലൂടെയുള്ള ഗതാഗതം ദുഷ്കരമായിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.