ആണവ വിതരണ സംഘത്തില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ജൂണ്‍ 24ന് ദക്ഷിണ കൊറിയയിലെ സിയോളില്‍ നടക്കുന്ന പ്ലീനറി യോഗത്തിന്റെ അ‍‍ജണ്ടയില്‍ പുതിയ അംഗത്വം ഇല്ലെന്ന് ചൈന വ്യക്തമാക്കി. ഇന്ത്യുടെ പ്രവേശനത്തിന് ചൈന എതിരല്ലെന്ന വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ പ്രസ്താവന വന്നതിന് തൊട്ട് പിന്നാലെയാണ് നേരിട്ട് ഇന്ത്യയെ എതിര്‍ക്കാതെ പരോക്ഷ സൂചനകള്‍ നല്‍കി ചൈന രംഗതെത്തിയിരിക്കുന്നത്.

എന്‍എസ്ജിയില്‍ അംഗങ്ങളായ മുഴുവന്‍ രാജ്യങ്ങളുടെയും പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ പുതിയ ഒരംഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയുകെയെന്നും എന്നാല്‍ സമിതിയില്‍ ഇപ്പോള്‍ ഭിന്നത നിലനില്‍ക്കുന്നതായും ചൈന പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു. ചൈനയുടെ പിന്തുണ ഉറപ്പാക്കാന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ ബീജിങ്ങില്‍ എത്തി ചില നീക്കങ്ങള്‍ നടത്തിയിരുന്നു.