ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാസീതാരമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന രംഗത്തെത്തി. തർക്കപ്രദേശത്ത് ഇന്ത്യ നടത്തുന്ന ഇത്തരം നീക്കങ്ങൾ സമാധാനം നിലനിർത്തുന്നതിന് സഹായകരമാവില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചൈയിംഗ് പറഞ്ഞു.

ആസാം,അരുണാചൽ സന്ദർശനം നടത്തുന്ന നിർമലാ സീതാരാമൻ ഇന്നലെ അരുണാചലിലെ അതിർത്തി ജില്ലയായ അൻജാവ് സന്ദർശിച്ചതോടെയാണ് രൂക്ഷ പ്രതികരണവുമായി ചൈനയെത്തിയത്. പ്രതിരോധമന്ത്രിയായശേഷമുള്ള സിർമലാസീതാരാമന്‍റെ ആദ്യ ഹിമാചൽ സന്ദർശനമാണ് ഇപ്പോഴത്തേത്.