ചൈനയിൽ നിന്നുള്ള കാൻസർ മരുന്നുകൾക്ക് ഇറക്കുമതി തീരുവ നിർത്തലാക്കും മരുന്ന് വിൽക്കാനുള്ള ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദേശ മന്ത്രാലയം
ചൈന: ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അർബുദ മരുന്നുകൾക്ക് തീരുവ കുറയ്ക്കാൻ ചൈനയും ഇന്ത്യയും തമ്മിൽ ധാരണയായി. കാൻസറിനെ ആസ്പദമാക്കി പുറത്തിറക്കിയ സിനിമയ്ക്ക് ശേഷമാണ് വിദേശ മന്ത്രാലയം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ സിനിമയിൽ പ്രതിപാദിക്കുന്നത്. എന്നാൽ കാൻസർ മരുന്നുകൾ വിൽപന നടത്താനുള്ള ലൈസൻസ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല.
ചൈനയിൽ ഓരോ വർഷവും നാലര മില്യൺ ജനങ്ങളിലാണ് കാൻസർ കണ്ടെത്തുന്നത്. മറ്റ് രാജ്യങ്ങളിലേക്കാൾച ചൈനയിൽ കാൻസർ മരുന്നുകൾക്ക് വിലക്കുറവാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും കുറഞ്ഞ വിലയിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകളിലാണെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് പറയുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഈ മരുന്നുകൾ വിൽക്കാനുള്ള ലൈസൻസ് നേടിയെടുക്കുകയാണ് ആദ്യം വേണ്ടെതെന്നും ഇവർ കൂട്ടിച്ചേർത്തു.
