Asianet News MalayalamAsianet News Malayalam

ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ സംയമനം പാലിക്കണം; ഇടപെടലുമായി ചൈന

നിയന്ത്രണം പാലിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ചൈന. പുൽവാമ ആക്രമണത്തിൽ പാകിസ്ഥാനുമേലുള്ള ഇന്ത്യയുടെ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.

china demands india and pakisthan to keep calm
Author
New Delhi, First Published Feb 26, 2019, 3:53 PM IST

ദില്ലി: ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ സംയമനം പാലിക്കണമെന്ന് ചൈന. പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം.

നിയന്ത്രണം പാലിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും ചൈന ആവശ്യപ്പെട്ടു. 12 മിറാഷ് യുദ്ധ വിമാനങ്ങൾ ഉപയോഗിച്ച് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് ഇന്ത്യ തകർത്തിരുന്നു.  21 മിനുട്ട്  നീണ്ട ഇന്ത്യൻ പോർ വിമാനങ്ങൾ ആക്രമണത്തില്‍ മുതിർന്ന ജെയ്ഷെ കമാൻഡർമാർ കൊല്ലപ്പെട്ടു.

ഇന്ന് ഇന്ത്യ ചൈനയുൾപ്പടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. എന്ത് സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു ആക്രമണം നടത്താനുണ്ടായ സാഹചര്യമെന്നാണ് ഇന്ത്യ വിശദീകരണം നൽകിയത്. അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങൾക്കും ഇന്ത്യ വിശദീകരണം നൽകിയിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios