പാക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന സാമ്പത്തിക ഇടനാഴിക്കെതിരെ തുടക്കം തൊട്ടേ ഇന്ത്യ എതിര്‍പ്പുന്നയിച്ചിരുന്നു. 

ബെയ്ജിംഗ്: വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ചൈന-പാക് സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടി ചൈന. ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവാ ആണ് ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

50 ബില്ല്യണ്‍ യുഎസ് ഡോളര്‍ ചിലവിട്ടാണ് പാകിസ്താന്‍ വഴി ചൈന അഫ്ഗാനിസ്ഥാനിലേക്ക് ചരക്ക് കടത്തിനായി പാത സൃഷ്ടിക്കുന്നത്. പാക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന സാമ്പത്തിക ഇടനാഴിക്കെതിരെ തുടക്കം തൊട്ടേ ഇന്ത്യ എതിര്‍പ്പുന്നയിച്ചിരുന്നു.