സിച്വാൻ: ചൈനയിലെ സിച്വാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. 120 പേരെ കാണാതായി. 40 ലധികം വീടുകൾ പൂർണ്ണമായി നശിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. സിൻമോ ഗ്രാമത്തിന് സമീപത്തെ മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതാണ് ദുരന്തത്തിലേക്ക് നയിച്ചത്. രക്ഷാ പ്രവർത്തനം തുടരുന്നതായി പ്രസിഡന്റ് സി ജിംഗ് പിംഗ് അറിയിച്ചു.