ദില്ലി: ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കി ചൈന. ടിബറ്റില്‍ പതിനായിരം ടണ്‍ യുദ്ധോപകരണങ്ങളും വാഹനങ്ങളും ചൈന എത്തിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയുടെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 വടക്കന്‍ ടിബറ്റിലെ കുന്‍ലുന്‍ പര്‍വ്വതത്തിലാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആയുധങ്ങളുമായി തമ്പടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റെയില്‍ റോഡ് മാര്‍ഗങ്ങളിലാണ് യുദ്ധാപോകരണങ്ങള്‍ എത്തിച്ചത്.