ബിജിങ്: ലോകത്തെവിടേക്കും വിക്ഷേപിക്കാവുന്ന നെക്സ്റ്റ് ജനറേഷന്‍ മള്‍ട്ടി ന്യൂക്ലിയര്‍ ഭൂഖണ്ഡാന്തര മിസൈലുമായി ചൈന. പുത്തന്‍ മിസൈല്‍ അടുത്തവര്‍ഷത്തോടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ഭാഗമാകുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദ ഡോങ്‌ഫെങ്-41 എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് മാക് 10 മിസൈലിനേക്കാള്‍ വേഗതയുണ്ടാകും. ശത്രുമിസൈലുകള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള സംവിധാനവും മിസൈലില്‍ ഉണ്ടാകും. 2012 ലാണ് മിസൈല്‍ എത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടന്നത്. 2018 മധ്യത്തോടെ മിസൈല്‍ ആര്‍മിയുടെ ഭാഗമാകുമെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ത്രീ സ്‌റ്റേജ് സോളിഡ് ഫ്യുവല്‍ മിസൈലായ ഡോങ്‌ഫെങിന്റെ ദൂരപരിധി 12000 കിലോമീറ്ററാണ്. ലോകത്തിന്റെ ഏത് ഭാഗത്തേക്കും ആക്രമണം നടത്താന്‍ മിസൈലിന് ശേഷിയുള്ളതായി ചൈനീസ് ആയുധ നിയന്ത്രണ ഉപദേശ്ടാവ് ഷു ഗാന്‍ഗ്യു പറഞ്ഞു.
