ബീജിങ്: ചൈനയുടെ രാഷ്ട്രീയാധികാരത്തെ ചോദ്യം ചെയ്യുന്ന ഹോങ്കോങിലെ പ്രതിഷേക്കാര്‍ക്ക് ശക്തമായ താക്കീത് നല്‍കി പ്രസിഡന്റ് ഷീ ജിങ് പിങ്. മനപൂര്‍വ്വം ഭിന്നതയുണ്ടാക്കുന്ന സമീപനം ഹോങ്കോങിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചൈനയോട് മൃദുസമീപനം പുലര്‍ത്തുന്ന നേതാവ് കാരി ലാം ഹോങ്കോങ്ങിന്റെ പരമാധികാരി ആയത് മുതലാണ് പ്രതിഷേധം ശക്തമായത്. ബ്രിട്ടനില്‍ നിന്ന് ചൈന, ഹോങ്കോങ് തിരികെ പിടിച്ചതിന്റെ 20 ഇരുപതാം വാര്‍ഷിക ആഘോഷത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ് പങ്കെടുത്തതോടെ പ്രതിഷേധം തെരുവിലേക്കിറങ്ങി. കാരി ലാം തെരഞ്ഞെടുപ്പില്‍ ജയിച്ചത് ചൈനീസ് ഇടപെടല്‍ കാരണമാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഹോങ്കോങിന്റെ സ്വതന്ത്ര ഭരണാധികാരത്തിന് മേല്‍ ചൈനീസ് അധിനിവേശം വച്ച് പൊറുപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികള്‍ അതിര് കടക്കുന്നുവെന്നും ഇത് വച്ച് പൊറുപ്പിക്കാനാകില്ലെന്നും വാര്‍ഷികാഘോഷ ചടങ്ങില്‍ ഷീ ജിങ് പിങ് പറഞ്ഞു.

ഒരേ രാജ്യം രണ്ട് നയം എന്ന സംവിധാനമാണ് ഹോങ്കോങും ചൈനയും പിന്‍തുടരുന്നത്. ചൈനയും ബ്രിട്ടനും സംയുക്തമായി നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങ്ങിന് സ്വയംഭരണാവകാശം ഉണ്ടായിരിക്കും.