മൂത്രം കുടിപ്പിച്ചു, ബെല്‍റ്റുകൊണ്ട് അടി, തല മൊട്ടയടിച്ചു; ജോലി വൈകിയതിന് ജീവനക്കാര്‍ക്ക് നല്‍കിയ ശിക്ഷ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 5:31 PM IST
Chinese COPMANY made its Workers To Drink Urine For Failing To Finish Tasks
Highlights

വീട് നവീകരണവുമായി ബന്ധപ്പെട്ട് ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനി അധികൃതർ ടോയ്ലറ്റിലെ മൂത്രം കുടിപ്പിക്കുകയോ, പാറ്റയെ തിന്നാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ബെൽറ്റ് ഉപയോഗിച്ചുള്ള മർദ്ദനത്തിന് ഇരയാക്കുകയോ ചെയ്യുമെന്ന് ജീവനക്കാർ ആരോപിക്കുന്നു.    
 

ബീജിങ്: ചൈനയിൽ കെട്ടിട നിർമ്മാണ കമ്പനിയിലെ ജീവനക്കാരെകൊണ്ട് ഉദ്യോഗസ്ഥർ മൂത്രം കുടിപ്പിക്കുന്നതായി പരാതി. വീട് നവീകരണവുമായി ബന്ധപ്പെട്ട് ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനി അധികൃതർ ടോയ്ലറ്റിലെ മൂത്രം കുടിപ്പിക്കുകയോ, പാറ്റയെ തിന്നാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ബെൽറ്റ് ഉപയോഗിച്ചുള്ള മർദ്ദനത്തിന് ഇരയാക്കുകയോ ചെയ്യുമെന്ന് ജീവനക്കാർ ആരോപിക്കുന്നു.    

പറഞ്ഞസമയത്തിനുള്ളിൽ ജോലി തീർത്തില്ലെങ്കിൽ ഇതുമാത്രമല്ല ശിക്ഷ. തല മൊട്ടയടിപ്പിക്കുക, ടോയ്ലറ്റിലെ വെള്ളം കുടിപ്പിക്കുക, മാസ ശംബളം കുറയ്ക്കുക എന്നിങ്ങനെയുള്ള ശിക്ഷാവിധികളും കമ്പനി നടപ്പിലാക്കാറുണ്ട്. കമ്പനിയിലെ മറ്റ് ജീവനക്കാരുടെ മുന്നിൽവച്ചാണ് ശിക്ഷ നടപ്പിലാക്കുക. 

ഇത് കൂടാതെ ജോലി സമയത്ത് ലോതർ ഷൂസ് ധരിക്കാതെ എത്തുന്ന ജോലിക്കാരും കമ്പനി സംഘടിപ്പിക്കുന്നതോ മറ്റ് യോഗങ്ങളിലോ ഔപചാരികമായ വസ്ത്രം ധരിക്കാതെ എത്തുന്ന ജോലിക്കാരും 500 രൂപ പിഴയടക്കണം. ഇത്തരത്തിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചൈനയിലെ ഗുയിഹോയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. 

സംഭവത്തിന്റെ ദൃശ്യങ്ങൾ ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കമ്പനിയിലെ മൂന്ന് മുതിർന്ന‌ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരെ അപമാനിച്ചതിനെതിരെയാണ് ഇവർക്കെതിരെ കേസെടുത്തത്. ജീവനക്കാരോടുള്ള കമ്പനിയുടെ നടപടിക്കൾക്കെതിരെ ചൈനയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

loader